ടെക്കികളുടെ സിനിമ ഒസ്യത്


Home >> Movie-news >> ടെക്കികളുടെ സിനിമ ഒസ്യത്

Movie news

OVM Productions looking for supportive team

OVM Productions looking for supportive team.This is your chance to show your talents in movie film world, all movie passionates are welcome.

ടെക്കികളുടെ സിനിമ ഒസ്യത്

- ടെക്കികളുടെ സിനിമ ഒസ്യത്

ടെക്കികളുടെ കൂട്ടായ്മയിൽ നിർമ്മിച്ച സിനിമ "ഒസ്യത്" പ്രദര്ശനത്തിന്  സംവിധാനം  - കിരണ്‍ & ആബിദ് ( റെഡ് റെ പ്രൊഡക്ഷൻ ) 


ടെക്കികളുടെ കൂട്ടായ്മയിൽ നിർമ്മിച്ച സിനിമ  "ഒസ്യത്"  പ്രദര്ശനത്തിന്

 

സിനിമയുടെ പേര്  -->  "ഒസ്യത്"

സംവിധാനം  - കിരണ്‍ & ആബിദ് ( റെഡ് റെ പ്രൊഡക്ഷൻ ) -

 ( ഫോണ്‍  - 9746400524 )

 

"ഒസ്യത്" ആരംഭിക്കുന്നത് 2012 ൽ ശ്രീ  ആബിദും  ശ്രീ കിരണും,   ടെക്നോപാര്ക്കിലെ ജീവനക്കാരുടെ സാമുഹ്യ സാംസ്കാരിക സംഘടന അയ 'പ്രതിധ്വനി' സംഘടിപ്പിച്ച  ടെക്നോപാര്ക്കിലെ തന്നെ ആദ്യ ഷോർട്ട് ഫിലിം മത്സരത്തിൽ  "ക്വിസ 2012"  ഇൽ  'മികച്ച ഡയറക്ടർ' അവാർഡ് കരസ്ഥമാക്കിയതിനു ശേഷമാണ്. ആ അവാർഡ് ഒരു അംഗീകാരം എന്നതിലും ഉപരി ടെക്നോപാർക്കിന്  അകത്തും പുറത്തും ഒരു  പോലെത്തെ ചിന്താഗതിയുള്ള ആളുകളെ കണ്ടുമുട്ടാൻ ഒരു പ്ലാറ്റ്ഫോം നൽകി. അവരില ആരും തന്നെ ഇന്നേവരെ ഒരു സിനിമയും എടുത്തിട്ടില്ലെങ്കിലും,  ഒരു പോലെ അതിനെ പറ്റി  പഠിക്കാൻ ആഗ്രഹം  ഉള്ളവരായിരുന്നു , അതിനുള്ള ഏറ്റവും നല്ല മാര്ഗം  സ്വന്തമായി ഒന്ന് നിര്മിക്കുക എന്നതാണ് എന്ന് എല്ലാവരും തത്വത്തിൽ അംഗീകരിച്ചു.

 

സർ ആർതർ കോനൻ ഡോയൽ ന്റെ The Hound of the Baskervilles എന്ന നോവലിനെ അടിസ്ഥാനമാക്കി ആണ് ചിത്രം ചെയ്യാൻ തീരുമാനം ആയത്. ആദ്യമായി ടീം നേരിട്ട പ്രശ്നം തിരക്കഥ ആയിരുന്നുയിരുന്നു. ഒരു പബ്ലിക് ഡൊമൈനിൽ ഉള്ള പുസ്തകം ആയിരുന്നതിനാൽ അത് മലയാളത്തിലാക്കുക എന്ന ഒരു വെല്ലുവിളി ആണ് പ്രധാനമായും ഉണ്ടായിരുന്നത് .GCK പോറ്റി തിരക്കഥ ഉത്തരവാദിത്വം എടുത്തു.അങ്ങനെ ദിവസങ്ങൾ നീണ്ട ചര്ച്ചകളുടെയും തിരുത്തി എഴുത്തിന്റേയും ഫലമായി  രേഖാമൂലം ഒരു മാസം കൊണ്ട്  സ്ക്രിപ്റ്റ് തയ്യാറായി.

 

അടുത്തതായി എങ്ങനെ ചെലവ് ചുരുക്കാം എന്നതിനെ പറ്റി ആയി ചിന്തകൾ . ഈ ചിത്രം സ്വന്തമായി നിര്മിക്കുന്നതിനാൽ ചെലവ് ചുരുക്കുക എന്നത് ഏറ്റവും പ്രധാനമായ  കാര്യമായിരുന്നു. അവിടെയും GCKP പോറ്റി രക്ഷക്കെത്തി. അദ്ദേഹം യൗറ്റുബിൽ നിന്ന് സ്വന്തമയി പഠിച്ച അറിവ് ഉപയോഗിച്ച് GIB,Steady cam, Track and Trolley എന്നിവ ഉണ്ടാക്കി അത് ചെലവ് ഏറെ കുറക്കാൻ സഹായിച്ചു. മറ്റൊരു ശ്രദ്ധേയമായ സംഭാവന Abhayadev ന്റെ വക ആയിരുന്നു,  സ്വന്തമായി SMD വിളക്കുകൾ നിർമിച്ചും , വീട്ടിൽ തന്നെ AStudio എന്ന പേരില് ഒരു സൌണ്ട് സ്റ്റുഡിയോ നിര്മിച്ചും ചെലവ് ചുരുക്കി. മാത്രവുമല്ല പോസ്റ്റ് production  ജോലികളിൽ ഏറിയ പങ്കും ഇവിടെ ആണ് പൂര്തീകരിച്ചത്.ടീം അംഗങ്ങളുടെ  കൈയ്യില് ഉണ്ടായിരുന്ന SLR ക്യാമറകൾ ഉപയോഗിച്ച് കുറഞ്ഞ ഷെഡ്യൂളുകളിൽ ആണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്.3D ആനിമേഷൻ എഡിറ്റിംഗ് ഡബ്ബിങ് തുടങ്ങിയ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മിക്കതും  ബ്ലെൻഡർ, റീപ്പർ ആൻഡ് ആര്ഡൊര് തുടങ്ങിയ ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ ഉപയോഗിച്ചായിരുന്നു.

 

ഈ ചിത്രത്തിന്റെ തുടക്കം മുതൽ സെൻസർ സർട്ടിഫിക്കറ്റ് കിട്ടുന്നത് വരെ ഒരുപാടു പേരുടെ കഠിന പ്രയത്നം ഉള്പ്പെട്ടിട്ടുണ്ട്.നിരവധി ടെക്നോപാർക്ക്  കമ്പനികളിലെ ജീവനക്കാർ  അതിന്റെ വിവിധ ഘട്ടങ്ങളിലായി സിനിമ ജനങ്ങളിലെത്തിക്കുന്നതിൽ പങ്കെടുത്തു.

അഭിനേതാക്കൾ :  കുലീൻ, വിനു, ശംഭു, ആനന്ദ്, രോഹിത്, രമേശ്, അരുൺ, സുകന്യ, ശുഭ തുടങ്ങിയവരാണ് .

 

Chaos മ്യൂസിക്  ബന്ടിലെ Nikhil NR ആണ് പാട്ടുകൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് . വരികൾ ഷെറിനും ആലാപനം Hridhya യും നിർവഹിച്ചിരിക്കുന്നു.പശ്ചാത്തലസംഗീതം Jackson Vijayan, 3d animation GCKP ,

ശബ്ദ മിശ്രണം AbhayDev,

എഡിറ്റിംഗ് സംവിധാനം ആബിദ് കിരണ്.

 

ഈവരുന്ന ഞായറാഴ്ച (19/07/2015) തിരുവനന്തപുരം നിള തിയേറ്ററിൽ  രാവിലെ 8.45 നു ചിത്രം സൌജന്യമായി പ്രദർശിപ്പിക്കുന്നതാണ്.

ടെക്കികളുടെ സിനിമ ഒസ്യത്

Best Reader's Review


ovm india advertisement
Malayalam movieTamil films Kannada cinema Malayalam filmsTelugu filmsKannada filmsMalayalam cinemaTamil moviesTamil cinemaTelugu moviesKannada moviesTelugu cinema

Malayalam movie

Tamil films

Kannada cinema

Malayalam films

Telugu films

Kannada films

Malayalam cinema

Tamil movies

Tamil cinema

Telugu movies

Kannada movies

Telugu cinema

Film promotion,Tamil film promotion, Malayalam movie promotion Cinema news.

© Copyiright 2018 - OVM India